തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ പിങ്ക് പോലീസിലെ രണ്ടു വനിത ഉദ്യോഗസ്ഥര്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും അപമാനിച്ച സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഡി.ജി.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് മ്യൂസിയം പരിസരത്ത് നടന്നത്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
കനകക്കുന്ന് കൊട്ടാരവളപ്പില്‍ വച്ച് വിഷ്ണു-ആതിര എന്നിവര്‍ക്കാണ് പോലീസിന്റെ സദാചാര പോലീസിംഗിന് ഇരയാകേണ്ടിവന്നത്.
സംഭവം ആതിര ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയതോടെ പോലീസ് വെട്ടിലാവുകയായിരുന്നു. യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് മ്യൂസിയം സ്റ്റേഷനില്‍ കൊണ്ടുപോയ പോലീസ് വീട്ടുകാരെ വിളിച്ചറിയിച്ചു. ഇവരുടെ വിവാഹം ഉറപ്പിച്ചതാണെന്ന് വീട്ടുകാര്‍ അറിയിച്ചതോടെ പോലീസ് ഇരുവരെയും മോചിപ്പിച്ചു. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്താതെ പോകില്ലെന്ന് യുവാവും യുവതിയും വ്യക്തമാക്കിയതോടെ പോലീസ് കൂടുതല്‍ വെട്ടിലാവുകയായിരുന്നു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് പോലീസിനെതിരേ ഉയര്‍ന്നത്. റ്റേഷനിലെ ഹെല്‍പ്പ് ലൈനിന്റെ ഭാഗമായി വനിതാ പോലീസുകാരാണ് സദാചാര പോലീസ് ചമഞ്ഞെത്തിയത്.
Post Your Comments