
സ്വാശ്രയ മാനേജ് മെന്റ് പീഡനത്തിനെതിരെ ക്യാംപസ് കണക്റ്റിന് തുടക്കം കുറിച്ച് എ ബി വി പിയുടെ പുതിയ പോരാട്ടം.എ ബി വി പി സെക്രട്ടറി പി ശ്യാംരാജ് നടത്തുന്ന ക്യാമ്പസ് കണക്ടിന് ഇതിനകം തന്നെ വൻ വരവേൽപ്പൊരുക്കിയിരിക്കുകയാണ് സ്വാശയ കോളേജുകൾ. സംസ്ഥാനത്തെ സ്വാശ്രയ കോളേജ് വിദ്യാർത്ഥി പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്ര സംഘടിപ്പിച്ചത്.വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് യാത്ര പുരോഗമിക്കുന്നത്,
‘സ്വാശ്രയ കോളേജ് യാത്ര’ക്ക് വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്.കാസർകോട് കണ്ണൂർ എന്നീ ജില്ലകൾ പിന്നിട്ട് കോഴിക്കോട് പ്രവേശിച്ച യാത്രയിലൂടെ ഇതിനോടകം നിരവധി കോളേജിൽ യൂണിറ്റിടാനും വിദ്യാർത്ഥി പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു എന്ന് സംഘാടകർ അവകാശപ്പെടുന്നു.നേരത്തെ എ ബി വി പി ദേശീയ സെക്രട്ടറി ശ്രീഒ.നിധീഷ് ന്റെ ഉദ്ഘാടനത്തോടെ കാഞ്ഞങ്ങാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പം അർപ്പിച്ചു കൊണ്ട്
ആരംഭിച്ച സ്വാശ്രയ കോളേജ് യാത്രയുടെ പ്രധാന ആവശ്യങ്ങൾ,സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമാണം നടത്തുക,ഇന്റേണൽ എക്സാമുകളിലെ അപാകതകൾ പരിഹരിക്കുക,കലാലയങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുക.,എന്നിവയാണ്
Post Your Comments