
സി പി ഐ നേതാവിന്റെ “പുഷ്പക വിമാന പ്രസ്താവനയെയും” നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെയും ബന്ധിപ്പിച്ച് കോൺഗ്രസ് യുവനേതാവ് വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുകയാണ് . ത്രേതായുഗത്തിൽ സീതയെ തട്ടിക്കൊണ്ടുപോയ പുഷ്പക വിമാനത്തിന്റെ പൈലറ്റായിരുന്നു പൾസർ സുനി എന്നാണ് വി ടി യുടെ പോസ്റ്റ്. കേരളത്തിൽ അടുത്തിടെയുണ്ടായ സ്ത്രീവിരുദ്ധ ഗുണ്ടാവിളയാട്ടങ്ങളെ സർക്കാർ നേരിട്ട രീതിയെയും നിശിതമായി വിമര്‍ശിക്കുന്നുമുണ്ട് വി ടി ബൽറാം .
അതിപ്രശസ്തരായവർ പോലും തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെടുന്ന തരത്തിലുള്ള മാഫിയാവാഴ്ച അരങ്ങുതകർക്കുന്ന ഈ കാലത്തും കോടതി ശിക്ഷിച്ച് തടവുശിക്ഷ അനുഭവിക്കുന്ന 1850 കുറ്റവാളികളെ ഒറ്റയടിക്ക് ജയിൽ മോചിതരാക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നീക്കം ദുരൂഹമാണ്. മോചിപ്പിക്കാനുള്ള സർക്കാർ ലിസ്റ്റിൽ മയക്കുമരുന്ന്, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികളും ഉണ്ടെന്ന് വാർത്തകളിൽ കാണുന്നു. നാടിന്റെ ക്രമസമാധാന രംഗത്തേയും സ്ത്രീ സുരക്ഷയേയുമൊക്കെ ഇത് ബാധിക്കുമെന്നുറപ്പാണ്. ലഘു കുറ്റകൃത്യങ്ങളിൽപ്പെട്ട് ഒരു നിശ്ചിത കാലാവധി ശിക്ഷ അനുഭവിച്ച ചുരുക്കം ചിലരെ വിശേഷാവസരങ്ങളോടും മറ്റും അനുബന്ധിച്ച് മുൻപും മോചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയതോതിൽ കുറ്റവാളികളെ പുറത്തുവിടാനൊരുങ്ങുന്നത് ആദ്യമായാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങളും ഈ ലിസ്റ്റിൽ പ്രതിഫലിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്. തന്റെ പോസ്റ്റിന്റെ തുടർച്ചയായി വി ടി പറയുന്നു
Post Your Comments