IndiaNews

വേറെ ജയിലിലേക്ക് മാറാന്‍ ശശികലയുടെ നീക്കം

ബംഗലൂരു: ബംഗലൂരുവില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല നീക്കം തുടങ്ങി.ഇതിലേക്കായി ഉടനെ അപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. അപേക്ഷയെ കർണ്ണാടക സർക്കാർ എതിർക്കാനിടയില്ല.ജയിലിൽ കൂടുതൽ സൗകര്യം വേണം എന്നത് തള്ളിയതും പളനി സ്വാമി അധികാരത്തിലെത്തിയതും ജയിൽ മാറ്റത്തിന് കാരണമാണ്.

പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ടിന് ഉടന്‍ ശശികല അപേക്ഷ സമര്‍പ്പിച്ചേക്കും.ശശികലക്കൊപ്പം ഇളവരസിയും സുധാകരനും ജയില്‍ മാറ്റത്തിന് അപേക്ഷ നല്‍കും. ഇരുസംസ്ഥാനങ്ങളും ഒരേ നിലപാടെടുത്താന്‍ ചെന്നൈയിലേക്ക് മാറുക എളുപ്പമാകുമെന്ന് എഐഎഡിഎംകെ കണക്കുകൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button