KeralaNews

പള്‍സര്‍ സുനി കാമുകിയുമായി സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്ത് ; സംഭാഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൃത്യം നിര്‍വഹിക്കുന്നതിനു മുമ്പ് തന്റെ കാമുകിയോട് ഫോണില്‍ സംസാരിച്ചു. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കൂട്ടുകാരി തന്റെ മറ്റൊരു സുഹൃത്തുമായി ഫോണില്‍ പങ്കുവയ്ക്കുകയും ചെയ്തു. സുനി കൃത്യം നിര്‍വഹിച്ചശേഷം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് കാമുകി തന്റെ സ്ത്രീ സുഹൃത്തിനെ ഫോണില്‍വിളിച്ച് കാര്യങ്ങള്‍ അറിയിച്ചത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഞാന്‍ ആലുവയിലാണ്, ഒരു നല്ല കാര്യത്തിനു പോകുന്നു, എന്താ ഏതിനാണൊന്നും ഇപ്പോള്‍ ചോദിക്കരുത്, എന്തിനാണ് പോകുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പള്‍സര്‍ സുനി തന്നെ അറിയിച്ചതായി കാമുകി തന്റെ സുഹൃത്തിനെ അറിയിച്ചു.

അതേസമയം ഇതില്‍ ഇടപെടാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് സുഹൃത്ത് ഉപദേശം നല്കിയത്.
വിഷയത്തില്‍ ഇടപെടുന്നത് ഗുണകരമല്ലെന്നാണ് സുഹൃത്ത് പള്‍സര്‍ സുനിയുടെ കാമുകിക്കു നല്കുന്ന ഉപദേശം. ഇത് നാറ്റക്കേസാണ്. ഇടപെട്ടാല്‍ പുലിവാലാകും. സുനി ചെയ്തത് വേഗത്തില്‍ ഊരാന്‍ കഴിയാത്ത കാര്യമാണ്. സുനിയെ വിളിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്നും സുഹൃത്ത് ഉപദേശിക്കുന്നു.
സംഭവം നടന്ന വാര്‍ത്ത പുറത്തുവന്ന ശേഷമാണ് സുനിയുടെ കാമുകി തന്റെ സുഹൃത്തിനെ വിളിക്കുന്നത്. അല്‍പം പരിഭ്രാന്തി യുവതിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. വാര്‍ത്ത കണ്ടില്ലേ എന്നു ചോദിച്ചാണ് സംഭാഷണം തുടങ്ങുന്നത്. കണ്ടു എന്നു പറയുമ്പോള്‍ തന്നെ വിളിച്ചിരുന്നെന്നും ഒരു നല്ല കാര്യത്തിനാണ് താന്‍ പോകുന്നതെന്നു പറഞ്ഞതായും പറയുന്നു. എന്നാല്‍, എന്താണ് കാര്യം എന്നു തന്നോടു പറഞ്ഞിട്ടില്ല. എന്താണ് കാര്യം എന്നു തന്നോടു ചോദിക്കരുതെന്നും പറഞ്ഞു. അതിനു ശേഷം തന്നെ വിളിച്ചിട്ടുമില്ല.

ഈ സമയം, ഇനി സുനിയെ വിളിക്കണ്ട എന്ന ഈ യുവതിയുടെ സുഹൃത്ത് ഉപദേശം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ നീ കുറേക്കൂടി ജാഗ്രത പാലിക്കണം. നമ്മള്‍ ഇതില്‍ ഇടപെടേണ്ട. ഞാന്‍ മനഃപൂര്‍വമാണ് ഇടപെടാത്തത്. നമ്മള്‍ അല്‍പം സ്റ്റാന്‍ഡേര്‍ഡ് ആയി ജീവിക്കുന്നവരാണ്. അതുകൊണ്ട് നീ ഇനി ഒരിക്കലും വിളിക്കാന്‍ ശ്രമിക്കുകയോ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കാരണം, അതു പുലിവാലാകും. എങ്ങാനും കുടുങ്ങിയാല്‍ പിന്നെ ഊരിപ്പോരാന്‍ പറ്റില്ല. കാരണം മുഖ്യമന്ത്രി വരെ ഇടപെട്ട കേസാണെന്നും സുനിയുടെ സുഹൃത്തായ യുവതിക്കു അവരുടെ സുഹൃത്ത് പറഞ്ഞു കൊടുക്കുന്നുണ്ട്.

ഇനി എങ്ങനെയാണ് ഒന്നു വിളിക്കാന്‍ പറ്റുക എന്നു സുനിയുടെ സുഹൃത്ത് ചോദിക്കുമ്പോള്‍ അതു വേണ്ട. ഇനി ഒരിക്കലും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നു ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. സത്യങ്ങള്‍ എത്രയും വേഗം പുറത്തുവരാന്‍ പ്രാര്‍ത്ഥിക്കൂ എന്നും പറയുന്നുണ്ട്. ആലുവയില്‍ നിന്നാണ് തന്നെ വിളിച്ചതെന്നു സുനിയുടെ കാമുകി തന്റെ സുഹൃത്തിനോടു പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button