കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖനടനില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. സംവിധായകനും നിര്‍മ്മാതാവുമായ പ്രമുഖന്റെ മൊഴിയും രേഖപ്പെടുത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടാതെ നടിയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് ഇവരില്‍ നിന്ന് സഹായകരമായ വല്ല വിവരങ്ങളും കിട്ടുമോ എന്നറിയാനാണ് മൊഴി രേഖപ്പെടുത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഇപ്പോള്‍ പള്‍സര്‍ സുനിയെയും കൂടെയുള്ളവനെയും പിടിക്കുക എന്നതില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പള്‍സര്‍ സുനി മാത്രമാണ് കാറില്‍ തന്നെ ഉപദ്രവിച്ചതെന്നാണ് ആദ്യമൊഴിയില്‍ നടി പറഞ്ഞിരിക്കുന്നത്.
പള്‍സര്‍ സുനിയുടേത് വ്യക്തിപരമായ ദേഷ്യമാണോ, ബ്ലോക്ക് മെയിലിങ്ങിന് വേണ്ടിയാണോ, അതിനുമപ്പുറം വല്ല താല്‍പര്യവും ഇതിനു പിന്നിലുണ്ടോ എന്നത് സംബന്ധിച്ച് സുനിയെ പിടികൂടുന്നതോടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Post Your Comments