KeralaNews

മലയാളത്തിലെ ഒരു പ്രമുഖനടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു : കൈതപ്രം

കോഴിക്കോട്: മലയാളത്തിലെ പ്രമുഖനടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് കൈതപ്രം. എത്ര വലിയവരായാലും അവരെ പിടിച്ചുകെട്ടണമെന്നും അദ്ദേഹം പറഞ്ഞു. നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ കോഴിക്കോട്ട് നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരയുടെ പശ്ചാത്തലം അന്വേഷിക്കുന്ന രീതി നിര്‍ത്തണമെന്ന് അന്വേഷി പ്രസിഡന്റ് പി.അജിത പറഞ്ഞു. നടിയെ ആക്രമിച്ച പ്രതികളെ പിടികൂടുന്നതിലൂടെ സ്ത്രീ സമൂഹത്തിന് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. മനുഷ്യനില്ലാത്ത വകതിരിവ് മൃഗങ്ങള്‍ക്കുണ്ടെന്ന് സംവിധായകന്‍ വി.എം.വിനു പറഞ്ഞു.
കൈതപ്രം, കോഴിക്കോട് നാരായണന്‍ നായര്‍, വി.എം.വിനു, ബാബു സ്വാമി, നിര്‍മല്‍ പാലാഴി, നിത്യാദാസ് മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button