IndiaNews

ജയലളിതയെ ചികിൽസിച്ചതു ലണ്ടനിൽ- പുതിയ വിവരങ്ങളുമായി ലണ്ടൻ പത്രങ്ങൾ

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുതിയ വിവരങ്ങൾ പുറത്ത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനാലാണ് ജയലളിതയെ അപ്പോളോയിൽ ചെന്നിട്ട് മുഖ്യമന്ത്രി പനീർ സെൽവത്തിനു പോലും കാണാൻ അനുമതിയുണ്ടാവാതിരുന്നതെന്നാണ് വാർത്ത.

ലണ്ടനില്‍ നിന്നുള്ള ‘റേഡിയന്‍റ്’ എന്ന പത്രക്കട്ടിംഗാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അപ്പോളോയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയ്ക്ക് അസുഖം കുറയാതിരുന്നതിനാലാണ് ലണ്ടനിലേക്ക് അതീവ രഹസ്യമായി കൊണ്ടുപോയത് എന്നാണ് പ്രചരിക്കുന്നത്.എന്നാൽ വെളിയിൽ അറിയിച്ചിരുന്നത് ജയലളിത അപ്പോളോയിൽ ലണ്ടനിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു എന്നാണ്.ജയലളിതയെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് കുറെ വെള്ളപേപ്പറുകളിൽ അവരുടെ വിരലടയാളം പതിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല ജയലളിത എന്നാണ് റിപ്പോർട്ട്.

അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീത അവസാനമായി വെളിപ്പെടുത്തിയിരുന്നത് ആശുപത്രിയില്‍ എത്തിക്കുന്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ്.ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എംബാം ചെയതതിന്‍റേതാണോഎന്നും മറ്റുമുള്ള ദുരൂഹത ഇനിയും തുടരുകയാണ്. ഇപ്പോൾ വന്നിരിക്കുന്ന കഥയും വാസ്തവമാണോ എന്നതിൽ യാതൊരു ഉറപ്പുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button