NewsLife Style

മൈഗ്രേയ്ന്‍ ഇനി നിമിഷനേരം കൊണ്ട് പരിഹാരം കാണാം

മൈഗ്രേയ്ന്‍ മൂലം ഒട്ടനവധി പേരാണ് കഷ്ടപ്പെടുന്നത്. ഏറെ കുറെ നമ്മുടെ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിന് കാരണവും. വളരെ ഭീകരമായ അവസ്ഥയാണ് മൈഗ്രേയ്‌ൻ സൃഷ്ഠിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല.

എന്നാല്‍ ഇനി നിമിഷനേരം കൊണ്ട് മൈഗ്രേന്‍ ഇല്ലാതാക്കാം. വെറും കാപ്പി കൊണ്ട് മൈഗ്രേയ്ന്‍ നമുക്ക് മാറ്റിയെടുക്കാം. മൈഗ്രേയ്ന്‍ പലരിലും ദിവസങ്ങളോളം തന്നെ പിടിമുറുക്കും. എന്നാല്‍ ഇനി ഇതിനെ പ്രതിരോധിയ്ക്കാന്‍ ഈ ഒറ്റമൂലിയ്ക്ക് സാധിക്കും. മൈഗ്രേയ്നെ ഒരിക്കലും ഒറ്റവാചകത്തില്‍ ഒതുക്കാന്‍ കഴിയില്ല. തലവേദനയേക്കാള്‍ പ്രശ്‌നക്കാരനാണ് ഇവന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ജനിതക പ്രശ്‌നങ്ങള്‍ കൊണ്ട് മൈഗ്രേയ്ന്‍ വരാം.

പെട്ടെന്നുള്ള മൂഡ് മാറ്റങ്ങള്‍, സാധാരണയില്‍ നിന്നും വ്യത്യസ്തമായ തലവേദന,ഉമിനീരിന്റെ കൊഴുപ്പ് വര്‍ദ്ധിക്കുന്നത്, കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും വളയങ്ങള്‍ പോലെ കാണപ്പെടുക എന്നിവയാണ് മൈഗ്രേയ്ന്‍ ലക്ഷണങ്ങള്‍.

400x600_pg_MIMAGE7146e2f1f3a2ce14757a74f62058eccb

നമ്മളിൽ ഭൂരിഭാഗം പേരും ദിവസവും രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നവരാണ്. പക്ഷെ നമ്മളിൽ പലർക്കും ഈ കാപ്പിക്ക് മൈഗ്രേയ്നെ അകറ്റാനുള്ള കഴിവുണ്ടെന്ന കാര്യം അറിയില്ല. അതും നിമിഷ നേരം കൊണ്ട്. കാപ്പിയില്‍ ഇനി അല്‍പം നാരങ്ങ നീര് ചേർത്ത് കഴിച്ചാൽ മൈഗ്രേയ്‌നിനെ വെറും നിമിഷനേരം കൊണ്ട് തുരത്താനാകും. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒരിക്കലും രാവിലെ കഴിക്കുന്ന കാപ്പിയ്ക്ക് മധുരം ഇടരുത്. ഇത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കും. കാപ്പി അതിന്റെ കയ്‌പ്പോട് കൂടിയാണ് കുടിയ്‌ക്കേണ്ടത്. ഇത് ദഹനപ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളേയും കരളിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാണ് രാവിലത്തെ കാപ്പിയില്‍ ഉള്ളത്. ഇതിലല്‍പ്പം നാരങ്ങ നീര് ചേര്‍ത്താല്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. കാപ്പിയും നാരങ്ങ നീരും കഴിയ്ക്കുന്നത് കരളിനെ സംരക്ഷിക്കുന്നു. കരളിലുള്ള വിഷവസ്തുക്കളെയെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കും.

പലപ്പോഴും ശരീരത്തിന് എനര്‍ജി കുറയുമ്പോഴാണ് പല വിധത്തിലും തലവേദനയും മൈഗ്രേയ്‌നും തല പോക്കുന്നത്. എന്നാല്‍ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന്റെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. കിഡ്‌നി സ്റ്റോണിന് പരിഹാരം കാണാനും കാപ്പിയും നാരങ്ങ നീരും സഹായിക്കുന്നു. കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ ഫലപ്രദമായ പരിഹാരമാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button