കൊച്ചി : കഴിഞ്ഞ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്മാറാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരില്ലായിരുന്നുവെന്ന് നടിയുടെ അമ്മയുടെ സഹോദരീ പുത്രന്‍ വ്യക്തമാക്കി. സാമൂഹമാധ്യമങ്ങളും ചില മാധ്യമങ്ങളും നിറംപിടിപ്പിച്ച കഥകളാണ് എഴുതുന്നത്. നടിയോ അമ്മയോ സിനിമാരംഗത്തുള്ളവരുടെ പേരുപറഞ്ഞു എന്ന വാര്‍ത്തകളും ശരിയല്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു
Post Your Comments