കൊച്ചി: കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിന്റെയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെയും ഭീതിയൊഴിയാതെ നടിയും കുടുംബവും. സംഭവത്തിന്റെ മാനസികാഘാതം വിട്ടൊഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും നായികാ നടി.
പോലീസ് അന്വേഷണത്തില്‍ പരാതിയില്ലെങ്കിലും പള്‍സര്‍ സുനിയെപ്പോലുള്ള കൊടും ക്രിമിനലിനെ പിടികൂടാന്‍ വൈകുന്നത് കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു. എന്തും ചെയ്യാന്‍ മടികാണിക്കാത്ത കൊടുംക്രിമിനലായ സുനി ആക്രമണം നടത്തി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമോയെന്നാണ് നടിയുടെയും ബന്ധുക്കളുടെയും ആശങ്ക.
ഇതിനിടെ, ആക്രമണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ താരവും ബന്ധുക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പലരും തോന്നുംപോലെ കഥമെനയുന്നതിലും പ്രചരിപ്പിക്കുന്നതിലും കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പും ചോദ്യം ചെയ്യലും നടിയെ വല്ലാതെ ഉലയ്ക്കുണ്ടെന്നും കഴിയുന്നതും കേസുമായി ബന്ധപ്പെട്ട നടപടികളില്‍ നടിയുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് ബന്ധുക്കള്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചതായി വാര്‍ത്തകളുണ്ട്.
അതേസമയം, പരാതി പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നടിയുടെ ബന്ധുക്കള്‍ നിഷേധിച്ചു. ഉന്നതര്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ മധ്യസ്ഥര്‍ മുഖേന നടിയ്ക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നടിയുടെ അടുത്ത ബന്ധുതന്നെയാണ് അറിയിച്ചത്. ഫെയ്‌സ് ബുക്കില്‍ നടത്തിയ പോസ്റ്റിലാണ് ഇത്തരം അഭ്യൂഹങ്ങളെ ബന്ധു തള്ളിയത്. പിന്‍മാറാനാണെങ്കില്‍ പരാതി നല്‍കില്ലായിരുന്നു. ഇക്കാര്യത്തില്‍ നടിയും അമ്മയും ഉറച്ചനിലപാടില്‍തന്നെയാണെന്ന് ബന്ധു അറിയിച്ചു.
Post Your Comments