International

വിഷപ്രയോഗം അതിജീവിച്ച പുട്ടിന്റെ വിമര്‍ശകന്‍ രാജ്യം വിട്ടു; ചികിത്സയ്ക്കെന്നു വിശദീകരണം

മോസ്‌കോ: റഷ്യന്‍പ്രസിഡന്റെ വ്ളാഡിമര്‍ പുടിന്റെ വിമര്‍ശകനും അടുത്തിടെ ശക്തമായ വിഷപ്രയോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയും ചെയ്ത വ്ളാഡിമര്‍ കരാ മുഴ്സ റഷ്യ രാജ്യം വിട്ടു. തുടര്‍ചിക്തയ്ക്ക് വിധേയനാക്കാനാണ് മുഴ്സയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഭാര്യ ഇവ്ജെനിയ മുഴ്സയും ചികിത്സിക്കുന്ന ഡോക്ടറും അദ്ദേഹത്തെ അനുഗമിക്കുന്നതായും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം ഏതുരാജ്യത്തേക്കാണ് കൊണ്ടുപോയതെന്ന വിവരം രഹസ്യമാക്കിവച്ചിരിക്കുകയാണ്. ഈ മാസം ആദ്യമാണ് ശക്തമായ വിഷബാധയെതുടര്‍ന്ന് വ്ളാഡിമര്‍ മുഴ്സ അബോധാവസ്ഥയിലായത്. മരണത്തില്‍ നിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപെട്ടത്.

ഇത് രണ്ടാം തവണയാണ് മുഴ്സ അബോധാവാസ്ഥയിലാകുന്നത്. 2015 ലും സമാനമായ രീതിയില്‍ അദ്ദേഹം അബോധാവസ്ഥയിലെത്തിയിരുന്നു. ഈ മാസം മൂന്നിനാണ് മുഴ്സ വീണ്ടും വിഷപ്രയോഗത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. റഷ്യയില്‍ മാധ്യമസ്വാതന്ത്ര്യത്തിനും സുതാര്യമായ പൊതുതെരഞ്ഞെടുപ്പിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശക്തമായ പ്രക്ഷോഭമുയര്‍ത്തുന്ന ഓപ്പണ്‍ റഷ്യ പ്ര്സ്ഥാനത്തിന്റെ
പ്രമുഖനേതാക്കളില്‍ ഒരാളാണ് മുഴ്സ. റഷ്യന്‍ ഭരണകൂടമാണ് തന്റെ ഭര്‍ത്താവിനു നേര്‍ക്കുള്ള വധശ്രമത്തിന് പിന്നിലെന്ന് ഇവ്ജെനിയ ആരോപിച്ചിരുന്നു. ക്രംലിന്റെ ഗൂഡാലോചനയാണ് വിഷപ്രയോഗത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു.

ഭാര്യയും മൂന്നുകുട്ടികളും കഴിയുന്ന അമേരിക്കയിലെ വിര്‍ജിനിയയില്‍ ഇടയ്ക്ക് എത്തുമായിരുന്ന താമസിക്കുന്ന വല്‍ഡിമര്‍ മുഴ്സ, ഒരു ഡോക്കുമെന്ററിയുടെ പ്രചാരണപരിപാടിയുമായാണ് അടുത്തിടെ റഷ്യയില്‍ തിരിച്ചെത്തിയത്. 2015 ഫെബ്രുവരിയില്‍ റഷ്യയില്‍ കൊല്ലപ്പെട്ട, പ്രതിപക്ഷനേതാക്കളില്‍ പ്രമുഖനും തന്റെ സുഹൃത്തുമായ ബോറിസ് നെപ്റ്റ്സോവിനെക്കുറിച്ചുള്ളതാണ് ഡോക്കുമെന്ററി. റഷ്യന്‍ ഭരണകൂടത്തിന്റെ മുഖ്യവിമര്‍ശകനായിരുന്ന നെപ്റ്റ്സോവ്, ക്രെലിന് സമീപത്തുള്ള ഒരു പാലത്തില്‍ വെച്ചാണ് വധിക്കപ്പെട്ടത്. രാവിലെ തന്റെ വീട്ടില്‍ നിന്ന് സമീപത്തുള്ള റസ്റ്റോറന്റിലേക്ക് നടന്നുപോകവെ അദ്ദേഹത്തിന് നേര്‍ക്ക് വെടിവയ്പ്പുണ്ടാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button