വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പണിപോയി. ദേശീയ സുരക്ഷാ സമിതിയിലെ മുതിര്‍ന്ന ഉപദേശകനായ ക്രെയ്ഗ് ഡിയറിനെയാണ് മാറ്റിയത്. മുന്‍പ് നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഡിയറിനെ ആ ജോലിയിലേക്ക് തന്നെ മാറ്റുകയായിരുന്നു.
ട്രംപ് ഭരണമേറ്റതോടെ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ ഭാഗമായാണ് ഗ്രെയ്ഗ് ഡിയറിനെ ദേശീയ സുരക്ഷാ സമിതിയില്‍ നിയമിച്ചത്. ട്രംപിന്റെ തെക്കന്‍ അമേരിക്കന്‍ നയത്തിനെതിരെയുള്ള തന്റെ വിയോജിപ്പ്് ഡിയര്‍ ശക്തമായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ജോലിയിലേക്ക്് അദ്ദേഹത്തെ മാറ്റി നിയമിച്ചത്. തലസ്ഥാനമായ വാഷിങ്ടണിലെ വില്‍സണ്‍ സ്‌ക്വയറില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിനിടെയാണ് ഡിയര്‍ ട്രംപിന്റെ ലാറ്റിന്‍ അമേരിക്കന്‍ നയത്തെ വിമര്‍ശിച്ച് സംസാരിച്ചത്.
ഡിയറിനെ മാറ്റിയ കാര്യം സ്ഥിരീകരിച്ച വൈറ്റ് ഹൗസ് വക്താവായ സാറാ സാന്‍ഡേഴ്സ്, പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോട് യോജിക്കാനാകാത്തവര്‍ക്ക് വൈറ്റ്ഹൗസില്‍ സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാക്കി. 2001 മുതല്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന ഡിയര്‍ ട്രംപ് സ്ഥാനമേറ്റതോടെയാണ് മുതിര്‍ന്ന ഉപദേശകനായി ദേശീയ സുരക്ഷാ സമിതിയിലെത്തിയത്.
Post Your Comments