റിയാദ്• സൗദി അറേബ്യയില്‍ ഒരു വ്യക്തിയ്ക്ക് കൈവശം വയ്ക്കാവുന്ന മൊബൈല്‍ സിം കാര്‍ഡുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി. ഇത് പ്രകാരം വിദേശികൾക്ക് പരമാവധി രണ്ട് പ്രീപെയ്ഡ് സിമ്മുകളും, പോസ്റ്റ് പെയ്ഡ് സിമ്മുകൾ പരമാവധി പത്തെണ്ണവും മാത്രമേ ഇനിമുതൽ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. സ്വദേശികൾക്ക് പരമാവധി പത്ത് പ്രീപെയ്ഡ് സിമ്മുകളും, 40 പോസ്റ്റ് പെയ്ഡ് സിമ്മുകളും ഉപയോഗിക്കാം.
പുതിയതായി എടുക്കുന്ന സിമ്മുകള്‍ക്ക് മാത്രമേ ടെലികോം അതോറിറ്റിയുടെ നിര്‍ദ്ദേശം ബാധകമാവുകയുള്ളൂ. പ്രവർത്തന രഹിതമായ സിമ്മുകൾ റദ്ദാക്കാനും, ഉപയോഗത്തിലുള്ള സിമ്മുകൾക്ക് പകരം പുതിയ സിം എടുക്കുന്നതിനും അനുവാദമുണ്ട്. ടെലികോം അതോറിറ്റിയുടെ തീരുമാനം ഉടന്‍ ടെലികോം സേവനദാതാക്കള്‍ നടപ്പിലാക്കിത്തുടങ്ങും.
Post Your Comments