KeralaNews

അഞ്ചു നടിമാരെ ആക്രമിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടര കോടി രൂപ തട്ടിയെടുത്തു : വെളിപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

കൊച്ചി: മലയാള സിനിമയില്‍ സജീവമായ അഞ്ചു നടിമാരുടെ നഗ്‌നദൃശ്യങ്ങളും വീഡിയോയും ബ്ലാക്ക്‌മെയിലിങ്ങിലൂടെ സിനിമാ മാഫിയ സംഘം തട്ടിയെടുത്തതായി സൂചന. മോഹന്‍ലാലിന്റെ സിനിമയില്‍ നായികയായിരുന്ന മുതിര്‍ന്ന നടി അടക്കം അഞ്ചു പേരെയാണ് സംഘം ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലരെ കഴിഞ്ഞ ദിവസമുണ്ടായതിനു സമാനരീതിയില്‍ തട്ടിക്കൊണ്ടു പോകുകയും, ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു പേരില്‍ നിന്നായി രണ്ടര കോടി രൂപയിലധികം തട്ടിയെടുത്തതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സിനിമാ മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.
സിനിമാ നടന്‍മാര്‍ക്കും, നായികമാര്‍ക്കും ലഹരിമരുന്നുകളും കഞ്ചാവും എത്തിച്ചു നല്‍കുകയായിരുന്നു സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആദ്യ ദൗത്യങ്ങളില്‍ ഒന്ന്. ലഹരി കടത്തിലൂടെ പണം സമ്പാദിച്ചതോടെ സിനിമയിലെ പലരുടെയും വിശ്വസ്തനും ഡ്രൈവറുമായി സുനി മാറി. ഇതോടെയാണ് നടിമാരെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിട്ടത്. 2008 മുതല്‍ തന്നെ ഇത്തരത്തില്‍ നടിമാരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സുനിയും സംഘവും പണം തട്ടിയിരുന്നു.

എന്നാല്‍, അന്നൊന്നും നടിമാരെ തട്ടിക്കൊണ്ടു പോകുകയോ, നഗ്‌നചിത്രം പകര്‍ത്തുകയോ ചെയ്തിരുന്നില്ല. തട്ടിക്കൊണ്ടു പോകുമെന്നും നഗ്‌നചിത്രം പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് ആദ്യ ഘട്ടങ്ങളില്‍ പണം തട്ടിയിരുന്നത്. എന്നാല്‍, ഇത് ഒരു ഘട്ടത്തില്‍ പരാജയപ്പെട്ടതോയൊണ് കളം മാറ്റിച്ചവിട്ടാന്‍ സുനി തീരുമാനിച്ചത്.അടുത്തിടെ മാത്രം സിനിമയില്‍ സജീവമായ യുവതിയായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനം സുനിയുടെ ബ്ലാക്ക്‌മെയിലിങ്ങില്‍ കുടുങ്ങിയത്. തുടര്‍ന്നു നാലുനടിമാരെ കൂടി ഇത്തരത്തില്‍ ബ്ലാക്ക്‌മെയിലിങ്ങിലൂടെ സുനി കുടുക്കിയിരുന്നു.

തെലുങ്ക് സിനിമയില്‍ സജീവമായ മലയാളി നായികയെയും സംഘം ഇത്തരത്തില്‍ കുടുക്കിയിരുന്നു. കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടിയെ തിരികെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ കരാര്‍ എടുത്തിരുന്നത് സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു. ഈ സംഘം നടിയെ തട്ടിക്കൊണ്ടു പോയി നഗരത്തിലെ ഒരു ഹോട്ടലില്‍ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്‌നചിത്രവും വീഡിയോയും പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി നടിയില്‍ നിന്നും അന്‍പതു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സംഘം.

shortlink

Post Your Comments


Back to top button