Kerala

കൊച്ചി സംഭവം: നടിയുമായി പിണറായി ഫോണില്‍ സംസാരിച്ചു

തിരുവനന്തപുരം: എറണാകുളത്ത് അതിക്രമത്തിനിരയായ ചലച്ചിത്രപ്രവര്‍ത്തകയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ടെലഫോണില്‍ സംസാരിച്ചു. സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

shortlink

Post Your Comments


Back to top button