ലഖ്‌നൗ: ബി.എസ്.പിയെന്നാല്‍ ബഹുജന്‍ സമാജ്പാര്‍ട്ടിയെന്നല്ല ബെഹന്‍ജി സമ്പത്തി പാര്‍ട്ടി എന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ ജനങ്ങളോട് വിവേചനം കാട്ടുന്നുവെന്നും ഫത്തേപ്പൂര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്നും മോദി ഉറപ്പ് നല്‍കി.
അഴിമതി എന്നാല്‍ എസ്.പി, കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി എന്നാണെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
ഇവിടെ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് ബുന്ദേല്‍ഖണ്ഡെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments