KeralaNews

നടിയെ ആക്രമിച്ച സംഭവം: മറ്റൊരു നടിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുടുംബം

തൃശൂര്‍: യുവനടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ ശക്തമായിത്തന്നെ മുന്നോട്ടുപോകും. കേസ് പിന്‍വലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ പ്രതികരിച്ചു.

ചെമ്പൂക്കാവിലെ ശിവന്‍ എന്നൊരാളാണു നേരത്തെ വാഹനം ഓടിച്ചിരുന്നത്. അടുത്തയിടെയാണ് മാറിയത്. ശിവന്റെ അഭാവത്തിലാണു പുതിയ ഡ്രൈവറെ കണ്ടെത്തേണ്ടി വന്നത്. ഒരു പ്രമുഖ നടനു സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച കുടുംബാംഗങ്ങള്‍ ഒരു നടിക്ക് ഇതില്‍ പങ്കുണ്ടോയെന്നു സംശയിക്കുന്നതായും സൂചിപ്പിച്ചു.
എന്നാല്‍, നടിയുടെ പേരു വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

നടിക്കു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില നടന്‍മാരെയും മറ്റും ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെതിരേയാണ് നടിയുടെ കുടുംബം രംഗത്തുവന്നത്.

shortlink

Post Your Comments


Back to top button