കൊടും വരൾച്ചയെ തുടർന്ന് സ്വകാര്യ കുഴൽ കിണർ നിർമാണത്തിന് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തി.വരൾച്ച കടുത്തതോടെ, ഭൂഗർഭ ജലനിരപ്പിന്റെ അളവു കുറഞ്ഞതിനാൽ മേയ് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
ദുരന്ത നിവാരണ നിയമ പ്രകാരമാണ്, ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യു വകുപ്പു നിർദേശം നൽകിയത്. കുഴൽ കിണറുകൾ കുഴിക്കുന്നതു നിർത്തിവെയ്ക്കുന്നതിനോടൊപ്പം കുടിവെള്ള ചൂഷണം അവസാനിപ്പിക്കാൻ കടുത്ത നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ പാറക്കുളങ്ങൾ കണ്ടെത്താനും ഇവിടങ്ങളിലെ ജല ചൂഷണം തടയാൻ, ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments