
കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയാകുമ്പോള്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും അരങ്ങേറിയിട്ടുണ്ടെന്ന് പ്രമുഖര്‍. ഇത്തരം സംഭവം മലയാള സിനിമയില്‍ ആദ്യമല്ലെന്നാണ് ഇപ്പോള്‍ പലരും തുറന്നു പറയുന്നത്. നിര്‍മ്മാതാവ് സുരേഷ് കുമാര്‍ അദ്ദേഹത്തിന്റെ ഭാര്യക്കുണ്ടായ ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്‍ ജയറാമും ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
സിബി മലയിലിന്റെ സിനിമാ ലൊക്കേഷനില്‍ വച്ച് ഒരു നടി ആക്രമിക്കപ്പെട്ടിരുന്നുവെന്ന് പ്രമുഖ മാധ്യമത്തോട് ജയറാം വ്യക്തമാക്കി. സിബി മലയിലിന്റെ കൂടെ ഒരു സിനിമ ചെയ്യുന്ന കാലത്ത് ഒറ്റപ്പാലത്ത് വച്ചായിരുന്നു സംഭവം. പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുത്തു രാത്രിയില്‍ മടങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയും നടി നിലവിളിച്ചുകൊണ്ട് കാറില്‍ നിന്നും ഇറങ്ങിയോടുകയുമായിരുന്നു. സംഭവം അറിഞ്ഞ സിബി പൊലീസിനോട് പരാതിപ്പെടാന്‍ നടിയോട് ആവശ്യപ്പെട്ടെങ്കിലും വേണ്ട എന്നായിരുന്നു അവരുടെ അഭിപ്രായം. പിറ്റേന്നു തന്നെ ആ ഡ്രൈവറെ പറഞ്ഞുവിട്ടു.
എന്നാല്‍ ഈ സംഭവത്തില്‍ നടി അങ്ങനെ കാണിച്ചില്ല. അവര്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയാനും പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു. അങ്ങേയറ്റം അഭിനന്ദനാര്‍ഹമായ കാര്യമാണ് അതെന്നും ജയറാം പറഞ്ഞു. കടുത്ത ശിക്ഷ തന്നെ ഇത്തരക്കാര്‍ക്ക് നല്‍കണം. സ്ത്രീയുടെ നേരെ ഒരുത്തന്റെയും കൈ പൊങ്ങാത്ത രീതിയിലാകണം ശിക്ഷ. സമൂഹത്തിന്റെ മുന്നിലിട്ടാവണം ശിക്ഷ നടപ്പാക്കേണ്ടതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
Post Your Comments