NewsIndia

ശൗചാലയം അടുക്കളയാക്കിയും പലചരക്കു കടയാക്കിയും ബീഹാർ – ഇവിടുത്തെ സ്വച്ഛ് ഭാരത് ഇങ്ങനെ

 

ബീഹാര്‍: സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം ബീഹാറിൽ ശൗചാലയത്തിനു വേണ്ടി തുക കൃത്യ സമയത്തു ബാങ്കിൽ വന്നെങ്കിലും ശൗചാലയ നിര്‍മ്മാണം ബീഹാറില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.കരാറുകാരന്‍ സെപ്റ്റിക് ടാങ്ക് വേണ്ടവിധത്തില്‍ നിര്‍മ്മിച്ച്‌ നല്‍കാതെ മുങ്ങിയതോടെ ശൗചാലയം അടുക്കളയായും പലചരക്കു കടയാണ് ഉപയോഗിക്കുകയാണ് ഗ്രാമവാസികൾ.

എന്നാൽ ചത്തര്‍പൂര്‍ നഗരത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന 2822 ശൗചാലയങ്ങളില്‍ 1600 എണ്ണം നിര്‍മ്മിച്ചുവെന്നാണ് ചീഫ് മുന്‍സിപ്പല്‍ ഓഫീസറുടെ അവകാശവാദം.സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയ്ക്ക് കീഴില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന ശൗചാലയ നിര്‍മ്മാണങ്ങളില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നത്. കരാറുകാരാലും ഉദ്യോഗസ്ഥരാലും പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.2019 ഒക്ടോബർ രണ്ടാം തീയതി ഇന്ത്യയെ വെളിയിട വിസർജ്ജ്യ വിമുക്ത ഇടമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡി സര്‍ക്കാര്‍ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button