ഖത്തർ ഓപ്പൺ കിരീടം സ്വന്തമാക്കി ചെക്ക് താരം കരോളിന പ്ലിസ്കോവ. വനിതാ സിംഗിൾസിന്റെ കലാശ പോരാട്ടത്തിൽ വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കരോളിന കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂർ 20 മിനിറ്റുകൊണ്ടാണ് ചെക്ക് താരം ഫൈനൽ ജയിച്ചുകയറിയത് സ്കോർ: 6-3, 6-4.
ടൂർണമെന്റിൽ മഴ വില്ലനായതോടെ പ്ലിസ്കോവ 24 മണിക്കൂറിനിടെ ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ കളിച്ചാണ് വിജയം സ്വന്തമാക്കിയത്.
Post Your Comments