KeralaNews

സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു : ഒടുവിൽ മാപ്പ് പറഞ്ഞ് കൈരളി ചാനൽ

കൊച്ചി : കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത നൽകിയ രീതിയിൽ മാപ്പ് പറഞ്ഞ് കൈരളി പീപ്പിള്‍ ചാനല്‍. വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ് കടന്നുകൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ തങ്ങളുടെ നയത്തിന്റെ ഭാഗമല്ല. നയത്തിന് വിരുദ്ധമായി കടന്നുകൂടിയ തെറ്റ് വലിയ പിഴവായി വിലയിരുത്തുന്നു. സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും കൈരളി ചാനല്‍ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.

ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെക്കണമെന്നും ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടി റിമ കല്ലിങ്കൽ ചോദിച്ചതിന് പിന്നാലെയാണ് കൈരളിയുടെ ഖേദ പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button