അബുദാബി: പ്രവാസികളെ ആശങ്കയിലാക്കി പുതിയ വാര്‍ത്ത. ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. നാല് ശതമാനത്തോളം ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സ്‌കൂളുകളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ദ്ധനവിന് അനുമതി നല്‍കുക. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഫീസ് വര്‍ദ്ധനയ്ക്ക് അനുമതിയില്ല. സ്‌കൂളുകളുടെ വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചിക 2.4 ശതമാനമായാണ് ദുബായി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ നിജപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് കെഡിഎച്ച്എ ഫീസ് വര്‍ദ്ധനയ്ക്ക് അനുമതി നല്‍കുന്നത്.
ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന ഉണ്ടാകുക. 4.8 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാം. നിലവാരത്തിന്റെ കാര്യത്തില്‍ തൊട്ടുതാഴെ നില്‍ക്കുന്ന സ്‌കൂളുകള്‍ക്ക് 4.2 ശതമാനവും ഫീസ് വര്‍ദ്ധനയ്ക്ക് യോഗ്യതയുണ്ട്.
Post Your Comments