മദ്യപാനത്തെ പറ്റിയുള്ള ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവന വിവാദമാകുന്നു. “മദ്യപിച്ചാല്‍ പ്രശ്‌നമില്ല, പൂസാകുന്നതാണ് പ്രശ്‌നമെന്ന് ഈജിപ്ഷ്യന്‍ ഇസ്ലാമിക പണ്ഡിതന്‍ ഖാലിദ് അല്‍ ജെന്‍ഡി. ഡിഎംസി ടിവി ചാനലിലെ ടോക് ഷോയ്ക്കിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായാത്.
“ഒരേയിനം മദ്യം ഒരാള്‍ കുടിക്കുകയും അയാള്‍ ഉന്മത്തനാവാതിരിക്കുകയും എന്നാല്‍ അതേ മദ്യം കഴിക്കുന്ന മറ്റൊരാള്‍ ഉന്മത്തനാവുകയും ചെയ്താല്‍ രണ്ടാമത്തെ ആളുടെ പ്രവൃത്തിയാണ് ഹറാമായിരിക്കുക എന്ന് ഖാലിദ് അല്‍ ജെന്‍ഡി പറഞ്ഞു. അതോടൊപ്പം കുന്നിന്റെ മുകളില്‍ നിന്നുകൊണ്ട് താഴ്‌വരയേപ്പറ്റി പറയാന്‍ കഴിയാത്ത ആളോടാണ് പൂസായ മനുഷ്യനെ ഖാലിദ് അല്‍ ജെന്‍ഡി ചൂണ്ടി കാട്ടിയത്. എന്നാൽ തലയ്ക്ക് പിടിക്കാത്ത രീതിയില്‍ മദ്യപിക്കുന്നതെങ്ങനെയാണെന്നോ, അങ്ങനെയൊന്ന് സാധ്യമാണെന്നോ എന്നതിനെപറ്റി അല്‍ ജെന്‍ഡി വിശദീകരിച്ചില്ല.
പൂസാകാത്ത മദ്യപാനം തെറ്റല്ല എന്ന പണ്ഡിതന്റെ അഭിപ്രായം സൈബര്‍ ലോകത്ത് ഇതിനോടകം തന്നെ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്.
Post Your Comments