ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനു, ഇതുവരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഏറ്റവും ശക്തനായ ഭരണാധികാരിയാണ് അങ്ങെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. അങ്ങയുടെ രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയല്ലെങ്കിൽ കൂടി ആ പാർട്ടിയുടെ ആദർശങ്ങളിൽ ചിലതിനെയെങ്കിലും അങ്ങേയറ്റം ആരാധിക്കുന്ന, ഒരുപാട് സഖാക്കൾ സുഹൃത്തുക്കളായിട്ടുളള ഒരധ്യാപികയാണ് ഞാൻ.. അങ്ങ് മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടപ്പോൾ ഇരട്ട ചങ്കുളള ഒരു ജനനായകനെ കിട്ടിയെന്നു സുഹൃത്തുക്കളിൽ പലരും പറഞ്ഞപ്പോഴും മനസ്സുകൊണ്ട് ആ വാദത്തെ അംഗീകരിച്ച ഒരു സാധാരണ പൗരയായിരുന്നു ഞാനും.. ആ വാദത്തെ അടിവരയിടുന്നതായിരുന്നു അങ്ങയുടെ തുടക്കത്തിലെ പ്രവർത്തന ശൈലി.കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു കൊണ്ട് അങ്ങ് രാഷ്ട്രീയ ഭേദമേന്യേ ജനമനസ്സുകളിൽ ഇരിപ്പിടം നേടി.. പിന്നീട് സ്വജനപക്ഷപാതം കാട്ടിയ മന്ത്രി ജയരാജനെ പുറത്താക്കി അങ്ങ് ചങ്കൂറ്റം തെളിയിച്ചു.. ഇത്രമേൽ നട്ടെല്ലുളള ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ സ്ത്രീകൾക്ക് എത്രമേൽ സുരക്ഷിതത്വം നല്കാന് ഭരണകൂടത്തിനു കഴിയുന്നുണ്ട്..??? ജിഷയുടെ കൊലപാതകം അമീറുള്ളയുടെ അറസ്റ്റോടെ മാധ്യമങ്ങൾ എഴുതി തളളി.. എന്നാൽ അമീറുളളയുടെ അറസ്റ്റ് വെറുമൊരു പുകമറ മാത്രമാണെന്ന് അവരുടെ വീട്ടിലെ പിന്നീടുളള സംഭവ വികാസങ്ങൾ തെളിയിക്കുന്നു. ജനരോഷം അടക്കാനുളള ഒരു ഉപാധി മാത്രമായിരുന്നു അമീറുളളയെന്ന കഥാപാത്രമെന്നു പറഞ്ഞാൽ നിഷേധിക്കാൻ അങ്ങയുടെ പോലീസിനാവുമോ?? സദാചാര പോലീസിനെതിരെ വാളോങ്ങിയവർ തന്നെ സദാചാരത്തിന്റെ അപ്പോസ്തലന്മാരായി മാറിയ വേറിട്ട കാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കാട്ടിത്തന്നത് ഈയടുത്ത ദിവസങ്ങളിലായിരുന്നു.. അതുപോലെ തന്നെ അഴീക്കലെ സദാചാര ഞരമ്പന്മാരുടെ യഥാർത്ഥ മുഖവും നമ്മൾ കണ്ടു.. സ്വന്തം പാർട്ടിയ്ക്കുളളിൽ പെട്ട ഈ സദാചാര ഞരമ്പന്മാരെ വെറുമൊരു അറസ്റ്റു കൊണ്ട് മാത്രം അങ്ങ് ഒതുക്കില്ലെന്നു പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു.. കഴിഞ്ഞ ആഴ്ച എന്റെ പ്രിയപ്പെട്ട ചേച്ചി ഡോ. അഞ്ജനയ്ക്കും മകൾക്കുമൊപ്പം കോഴിക്കോട് യാത്രയിൽ ആയിരുന്നു ഞാൻ.. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുളള ഒരു സംസ്ഥാനത്ത് ആൺതുണയില്ലാതെ കോഴിക്കോട് വരെ യാത്രചെയ്യുക വലിയൊരു കാര്യമായി തോന്നാത്തതിന്റെ പ്രധാന കാരണം അങ്ങയുടെ ഭരണത്തിൻ കീഴിലുളള വിശ്വാസം തന്നെയായിരുന്നു. ചേച്ചി കോൺഫറൻസിനു പോകുമ്പോൾ ഞാനും ചേച്ചിയുടെ മകളും കോഴിക്കോട് നഗരക്കാഴ്ചകളിലേക്ക് ധൈര്യപൂർവ്വം നടന്നു കയറി.. പക്ഷേ ഇന്നിപ്പോൾ പ്രമുഖ നടിയ്ക്ക് നേരിട്ട മോശം അവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഭീതി തോന്നുന്നു..ഒപ്പം ഇന്ന് വാർത്തകളിൽ ആലപ്പുഴയിലെ ഹോട്ടലിൽ വച്ച് മറ്റൊരു നടി നേരിട്ട ദുര്യോഗവും അറിഞ്ഞു. പോലീസിനെ സാമൂഹ്യ വിരുദ്ധര്‍ക്ക് ഭയമില്ലാതായിരിക്കുന്നു. കേരളത്തിന്റെ നിരത്തുകള്‍ ഗുണ്ടകള്‍ കയ്യടക്കുകയാണ്. ഒരു കുറ്റകൃത്യവും മുന്‍കൂട്ടി കണ്ടു തടയാന്‍ ഒരു പോലീസിനും സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോള് തന്നെ. സാമൂഹ്യ വിരുദ്ധര്‍ക്ക് ഇവിടെ എന്തുമാകാം എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കുന്നതിനു പോലീസിന്റെ അനാസ്ഥ ഒരു വലിയ ഘടകമാണ്.പൊതു നിരത്തില്‍ പോലും സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് കഴിയാത്ത വിധം ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരിക്കുന്നുവെന്നത് നഗ്നമായ യാഥാർത്ഥ്യം..
ഇപ്പോഴാണ് പ്രകടനപത്രികയിൽ പറഞ്ഞതു പോലെ എല്ലാം ശരിയായി തുടങ്ങിയത് ..സ്ത്രീ സുരക്ഷ, ഷാഡോ പോലീസ്, പിങ്ക് പോലീസ്, ക്യാമറാ നിരീക്ഷണം, മണ്ണാങ്കട്ട ഒക്കെയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ. പോരാത്തതിനു നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീ ശാക്തീകരണത്തിനായി ഘോര ഘോരം നാവിട്ടലയ്ക്കുന്ന ഉണ്ണിയാർച്ചകളുമുണ്ട്. എന്നിട്ടും… എറണാകുളം പോലെ ജനസാന്ദ്രതയുള്ള ഒരു ജില്ലയിൽ തിരക്കേറിയ റോഡിൽ രണ്ടു മണിക്കൂറിലേറെ അപമാനിക്കപ്പെട്ടത് ഒരു സാധാരണ പെൺകുട്ടിയല്ല. മറിച്ച് സുരക്ഷിതത്വത്തിന്റെ മതിൽക്കെട്ടുകൾ ഏറെയുളള സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖ നടിയാണ്.. ഭാവmയ്ക്ക് നേരിട്ടത് ഇത്തരത്തിലുളള അനുഭവമെങ്കിൽ ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? എന്ത് സുരക്ഷയാണ് ഈ നാട്ടിൽ നിന്നും ,നിയമപാലകരിൽ നിന്നും , ജനപ്രതിനിധികളിൽ നിന്നും സർക്കാരിൽ നിന്നും ഓരോ സ്ത്രീയും പ്രതീക്ഷിക്കേണ്ടത്? അത്താണി മുതൽ പാലാരിവട്ടം വരെയുളള റോഡിൽ, കാറിനുളളിൽ വച്ച് അവർ അപമാനിക്കപ്പെട്ടത് പാതിരാത്രിയല്ല.. അപ്പോൾ കേരളത്തിലെ റോഡുകളിലൂടെയുളള യാത്ര എത്രമേൽ സുരക്ഷിതമെന്നു ഊഹിക്കാവുന്നതേയുള്ളൂ.. ഈ സംഭവം കാട്ടിത്തരുന്നത് പാളിച്ചകളുടെ കണക്കെടുപ്പ് മാത്രമല്ലേ സാർ?? ഇവിടെ ഈ നാട്ടിൽ സ്ത്രീകൾക്ക് നേരെ എന്ത് അതിക്രമവും നടക്കും എന്ന യാഥാർത്ഥ്യം കൂടിയല്ലേ?അത് മറച്ചുവെച്ചു കൊണ്ട് റേറ്റിങ്ങിനു വേണ്ടി സ്വന്തം അമ്മ പെങ്ങന്മാരുടെ മാനത്തെ പോലും ദുരൂഹ ബന്ധത്തിന്റെ മസാലക്കൂട്ടിൽ പൊരിച്ചെടുത്തു ചൂടോടെ വിളമ്പുന്ന കൈരളിയെ പോലുളള ചാനലുകളെയും ബ്രിട്ടാസിനെ പോലുളള മാധ്യമ ഹിജഡകളെയും നിലയ്ക്ക് നിറുത്തേണ്ടത് അങ്ങയുടെ കൂടി കർത്തവ്യമല്ലേ സാർ?? അങ്ങയെ പോലുളള ജനനായകൻ ഭരിക്കുന്ന ഈ നാട്ടിൽ ഇത്തരം ചെയ്തികൾ ചെയ്യാൻ ധൈര്യപ്പെടുന്നവർ സാധാരണക്കാരാവില്ല തന്നെ… കൊടും ക്രിമിനൽ പശ്ചാത്തലമുളളവർക്കു മാത്രമേ അതിനു ധൈര്യം വരികയുളളൂ.. ഈ ചെയ്തികൾ കണ്ടില്ലെന്നു നടിച്ചാൽ അഥവാ ഉചിതമായ ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ അമാന്തിച്ചാൽ ഈ നാട് പീഡകന്മാരുടെയും സദാചാര ഗുണ്ടകളുടെയും വിളനിലമാകും. ഇനി വരുന്നൊരു പെൺ തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമാകണമെങ്കിൽ ഇത്തരം പീഡകന്മാരായ പ്രതികളെ രാഷ്ട്രീയ ജാതി മത വേർതിരിവുകൾ നോക്കാതെ വെടിവച്ചു കൊല്ലാൻ ധൈര്യം കാട്ടുക തന്നെ വേണം.. വസന്തം സ്വപ്നം കണ്ടു കാടു കയറിയവരെ കൊല്ലാൻ മനുഷ്യാവകാശം തടസ്സം വരാത്ത ആ പ്രത്യയശാസ്ത്രം ഇത്തരക്കാരോടും അതേ നിലപാട് തന്നെ സ്വീകരിക്കണം..
അങ്ങ് മുഖപുസ്തകത്തിൽ ഈ അതിക്രമത്തിനെതിരെ ഉൽകണ്ഠ രേഖപ്പെടുത്തിയതു കണ്ടു..നടികൾ അല്ലാത്തവർ പീഡിപ്പിക്കപ്പെടുമ്പോഴും ഇതേ ഉൽകണ്ഠ വേണം സാർ….. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അന്യ നാട്ടുകാരിയായ ഒരു പെൺകുട്ടിയെ തട്ടികൊണ്ടു പോയപ്പോൾ അങ്ങ് അത്രമേൽ ഉൽകണ്ടപ്പെട്ടു കണ്ടിരുന്നില്ല.. ഗുണ്ടകളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അന്യ നാട്ടുകാരായ സ്ത്രീകൾക്ക് കേരളമെന്നത് ഭയപ്പാടോടെ ഓർക്കേണ്ട ഒരു സംസ്ഥാനമായി മാറും..അത് ഇവിടുത്തെ ടൂറിസം മേഖലയെ സാരമായി ബാധിക്കും.. കഴിഞ്ഞ ദിവസം സിപിഎം പ്രാദേശിക നേതാവ് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ചു കളമശ്ശേരിയിൽ നടത്തിയ ജനകീയ കൂട്ടായ്മക്കെതിരെ പോലീസ് നടത്തിയ നരനായാട്ട് അങ്ങ് അറിഞ്ഞില്ലേ? അതിനെതിരെ നടപടിയെടുക്കാൻ അങ്ങേയ്ക്ക് കഴിയുമോ? മുഖപുസ്തകത്തിൽ വാചാലനാവുന്നതു പോലെ ധീര ധീരം കർമ്മമണ്ഡലത്തിൽ പ്രവർത്തിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞാൽ ഈ നാട്ടിലെ അമ്മ പെങ്ങന്മാർ രാഷ്ട്രീയം നോക്കാതെ അങ്ങയ്ക്കു കീഴേ അണിനിരക്കും.. ഗുണ്ടകളെയും പീഡകന്മാരെയും അമർച്ച ചെയ്യാൻ പണ്ടൊരിക്കൽ ജയലളിത ചെയ്ത പോലെ ഒരു വ്യാജ ഏറ്റുമുട്ടൽ ആസൂത്രണം ചെയ്താൽ പോലും അതിനെതിരെ ചെറുവിരൽ അനക്കാൻ സമാധാനം കാംക്ഷിക്കുന്ന പൗരന്മാർ വരില്ല തന്നെ.. ഞങ്ങൾക്ക് വേണ്ടത് രക്ത പുഴയൊഴുകുന്ന വിപ്ലവം അല്ല.. പ്രത്യയശാസ്ത്രമല്ല…മാനത്തിനു നേരെ വിരൽ ചൂണ്ടാത്ത ദിനരാത്രങ്ങളാണ്…
Post Your Comments