മുംബൈ: കളിക്കളത്തിലെ പ്രകടനത്തില്‍ ബ്രാഡ്മാനെയും സച്ചിനെയും പിന്തള്ളിയുള്ള വിരാട് കോഹ്ലിയുടെ കുതിപ്പ് തുടരുകയാണ്. റെക്കോര്‍ഡുകള്‍ ഇനിയും വഴിമാറും. കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും കോഹ്ലി മറ്റുള്ളവരെ മറികടക്കുകയാണ്. ബ്രാന്‍ഡ് വാല്യൂവിലാണ് കോഹ്ലിയുടെ ഇപ്പോഴത്തെ കുതിപ്പ്. 920 ലക്ഷം യു.എസ് ഡോളറാണ് കോഹ്ലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. മഹേന്ദ്രസിങ് ധോണിയെയും സച്ചിനെയും ഇതില്‍ മറികടന്നു.
ബ്രാന്‍ഡിങ് കമ്പനികളുടെ മൂല്യം നിര്‍ണയിക്കുന്ന ഡഫ് ആന്റ് ഫെല്‍പ്‌സ് ആണ് കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം രേഖപ്പെടുത്തിയ പട്ടിക പുറത്തുവിട്ടത്. 28 കാരനായ കോഹ്ലി ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിന്റെയും നായകനായശേഷം കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 25-30 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്ക്.
ഇതേ നിലയില്‍ മുന്നോട്ടുപോയാല്‍ ബോളിവുഡ് താരം ഷാറൂഖ് ഖാനെ പിന്തള്ളുമെന്നാണ് കണക്ക്. 1310 ലക്ഷം ഡോളറാണ് ഷാറൂഖിന്റെ ബ്രാന്‍ഡ് വാല്യൂ.
20 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് കോഹ്ലി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ജിയോണി, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ വമ്ബന്‍ കമ്പനികള്‍ കോഹ്ലിയുടെ പിന്നാലെയുണ്ട്.
Post Your Comments