IndiaNews

തമിഴ്‌നാട്ടിൽ ഉദ്യോഗസ്ഥ തലങ്ങളിൽ വൻ അഴിച്ചു പണി- ശശികല പക്ഷക്കാരെയെല്ലാം തിരിച്ചു കൊണ്ടുവരുന്നു

ചെന്നൈ:ശശികല വിഭാഗവുമായി വളരെ അടുപ്പം പുലർത്തുന്ന ഐ എ എസ് ഐ പി എസ് മറ്റു ഉദ്യോഗസ്ത്ത തലത്തിൽ വൻ അഴിച്ചുപണി നടത്താൻ നീക്കം. ഇതിന്റെ മുന്നോടിയായി പനീർ സെൽവം പുറത്താക്കിയ മലയാളിയായ എസ് ജോര്‍ജ്ജിനെ തമിഴ്‌നാട് പോലീസ് മേധാവിയാക്കും. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഡി ജി പി തസ്തികയായതിനാല്‍ സര്‍ക്കാറിന് നിയമനം നല്‍കുന്നതില്‍ മറ്റ് തടസ്സങ്ങളുണ്ടാവില്ലെന്നാണ് നിഗമനം.

ശശികലയ്‌ക്കെതിരെ കേസെടുത്തതും, എ ഐ ഡി എം കെ എം എൽ എ മാർ താമസിച്ച റിസോർട്ടിൽ വൈദ്യുതി വിച്ഛേദിച്ചതും ശശികല പക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാം പകരമായി സംസ്ഥാന പൊലീസില്‍ പനീര്‍ശെല്‍വം അനുകൂലികളായ സകലരെയും പുറത്താക്കി പൊലീസ് സേനയെ ഉടച്ചുവാര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button