സുലൈമാനിയ: ഇരുനൂറിലധികം സ്ത്രീകളെ താൻ വീട്ടിൽ കയറി പീഡിപ്പിച്ചിട്ടുണ്ടെന്ന് കിർക്കുക്കിൽ നിന്നും പിടിയിലായ ഐസിസ് ഭീകരനായ അമർ ഹുസൈന്റെ വെളിപ്പെടുത്തൽ. കിർക്കുക്കിൽ നടന്ന ആക്രമണത്തിനിടയിലാണ് അമർ ഹുസൈനും മറ്റൊരു ഭീകരനും പിടിയിലായത്. ഒരിറ്റ് പോലും പശ്ചാത്താപം പ്രകടിപ്പിക്കാതെയാണ് ഇയാൾ സ്ത്രീകളെ ഉപദ്രവിച്ച വിവരം പറഞ്ഞതെന്ന് റോയിറ്റേസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖി സുരക്ഷാ സേനയിൽ നിന്നും ഓരോ പ്രദേശങ്ങൾ പിടിച്ചടക്കുമ്പോഴും അവിടുത്തെ സ്ത്രീകളെ പീഡിപ്പിക്കുമായിരുന്നു എന്നും ചിലരെ കൊലപ്പെടുത്തുമെന്നും അമർ വെളിപ്പെടുത്തി. സ്ത്രീകളെ ലൈംഗിക അടിമകളാക്കാനായി പുരുഷന്മാരെ വകവരുത്തുകയും ചെയ്തിരുന്നു എന്നും ഈ ഇരുപത്തിഒന്നുകാരൻ പറയുന്നു.
Leave a Comment