ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൈവരിച്ച് ഹാർലി ഡേവിഡ്സൺ. സൂപ്പര്‍ ബൈക്ക് വിപണിയില്‍ രാജ്യത്തെ 60 ശതമാനത്തോളം വിഹിതം സ്വന്തമാക്കിയതായി യു എസ് ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സന്‍ ഇന്ത്യ അവകാശപ്പെടുന്നു. നിലവില്‍ 26 ഡീലര്‍ഷിപ്പുകളാണു ഹാര്‍ലി ഡേവിഡ്സന്‍ ഇന്ത്യയ്ക്കുള്ളത് വിൽപ്പന വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയതായി നാലു ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഗോവയിലെ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പി(എച്ച് ഒ ജി)നെത്തിയ കമ്ബനി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്)പല്ലവിസിങ് അറിയിച്ചു.
ഇക്കൊല്ലത്തെ പ്രകടനം മികച്ചതാണ്, രണ്ടാം നിര പട്ടണങ്ങളില്‍ നിന്നുള്ള ആവശ്യമേറുന്നതിനാല്‍ അടുത്ത വര്‍ഷവും ഹാര്‍ലി ഡേവിഡ്സന്‍ ഇന്ത്യയുടെ വില്‍പ്പന മികച്ച വളര്‍ച്ച കൈവരിക്കുമെന്ന്‍ പല്ലവി സിങ് പറഞ്ഞു. കഴിഞ്ഞ ജനുവരി – ഡിസംബര്‍ കാലത്ത് 4,241 യൂണിറ്റായിരുന്നു ഹാര്‍ലി ഡേവിഡ്സന്‍ ഇന്ത്യയുടെ വില്‍പ്പന. അതിനാൽ ഇക്കൊല്ലത്തെ വിപണി വളര്‍ത്താനുള്ള നടപടികളാവും ഹാര്‍ലി ഡേവിഡ്സന്‍ പിന്തുടരുക. ഹാര്‍ലി ആരാധക സമൂഹത്തെ വളര്‍ത്തി വില്‍പ്പനയില്‍ ഇതു വരെ കൈവരിച്ചിട്ടില്ലാത്ത നേട്ടം സ്വന്തമാക്കാനാണു കമ്പനിയുടെ മോഹമെന്നും പല്ലവി സിങ് പറഞ്ഞു.
ഇന്ത്യയ്ക്കായി രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ച ‘സ്ട്രീറ്റ്’ ബൈക്കുകള്‍ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. രണ്ടാം നിര പട്ടണങ്ങളില്‍ സ്വീകാര്യത വര്‍ധിക്കുമ്പോഴും ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്സന്‍ മോട്ടോര്‍ സൈക്കിളിന്റെ മികച്ച വില്‍പ്പനയുടെ ഭൂരിഭാഗവും ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
Post Your Comments