NewsIndia

ഡൽഹി വിദ്യാർത്ഥിയുടെ ആദ്യ ശമ്പളം 71 ലക്ഷം രൂപ

ന്യൂഡല്‍ഹി:ഡല്‍ഹി ടെക്നോളജി യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ ശമ്പളം കേട്ട് ഞെട്ടരുത്. ആദ്യ ശമ്പളമായി യൂബറില്‍ നിന്ന് വാങ്ങുന്നത് 71 ലക്ഷം രൂപയാണ്. തന്റെ കരിയറിൽ കിട്ടിയ അപൂർവ്വ നേട്ടമായ ഈ ജോലിക്കായി അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധാർഥ്.സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് സിദ്ധാര്‍ത്ഥിന്റെ നിയമനം. ക്യാംപസ് റിക്രൂട്മെന്റ് വഴിയാണ് യൂബര്‍ സിദ്ധാര്‍ത്ഥിനെ തെരഞ്ഞെടുത്തത്.ഡല്‍ഹി ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ചേതന്‍ കാക്കര്‍ എന്ന വിദ്യാര്‍ത്ഥിക്ക് 1.25 കോടി രൂപക്ക് 2015 ൽ ഗൂഗിളില്‍ ജോലി ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button