വസ്ത്രങ്ങളില്‍ കറ പറ്റിയാല്‍ അത് മാറ്റാൻ വളരെ ഏറെ ബുട്ടിമുട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഈ കറയെ ഇല്ലാതാക്കാന്‍ പിന്നീട് ഡ്രൈക്ലീനിംഗ് ചെയ്യുന്നത് ആണ് എല്ലാവരുടേയും അവസാന ശ്രമം.
എന്നാല്‍ ട്രൈക്ലീനിംഗിന് വിരാമമിട്ട് തികച്ചും പ്രകൃതിദത്തമായ രീതിയിൽ വസ്ത്രങ്ങളിലെ കറ മാറ്റം. ഇനി നിമിഷ നേരം കൊണ്ട് ഏത് പറ്റിപ്പിടിച്ച കറയേയും ഇളക്കി മാറ്റാം. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ തന്നേയും യാതൊരു വിധത്തിലും വസ്ത്രം ചീത്തയാവില്ല എന്നത് തന്നെയാണ് കാര്യം.
തണുത്ത വെള്ളം ഉപയോഗിച്ച് നിമിഷനേരം കൊണ്ട് വസ്ത്രങ്ങളിലെ കറ കളയാൻ സാധിക്കും. കാപ്പി പോലുള്ള കറകളാണ് തണുത്ത വെള്ളം കൊണ്ട് ഇല്ലാതാക്കാവുന്നത്. ഇതിനായി വസ്ത്രങ്ങള്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മുക്ക് വെയ്ക്കാം. ബിയര്‍ ഉപയോഗിച്ചും വസ്ത്രങ്ങളിലെ കറയെ ഇല്ലാതാക്കാം. കറയുള്ള ഭാഗത്ത് അല്‍പം ബിയര്‍ ഉപയോഗിച്ച് ഉരയ്ക്കുക. ഇത് കറയെ എന്നന്നേക്കുമായി ഇല്ലാതാക്കും.
വിനാഗിരി കറ കളയുന്ന നല്ലൊരു മാര്‍ഗ്ഗമാണ്. കറയുള്ള വസ്ത്രം വിനാഗിരിയില്‍ മുക്ക് അല്‍പസമയം വെയ്ക്കുക. ഇത് കറയെ എന്നന്നേക്കുമായി ഇല്ലാതാക്കും. ബേക്കിംഗ് സോഡയാണ് മറ്റൊരു മാര്‍ഗ്ഗം. ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകിയാല്‍ കറയെ എളുപ്പത്തില്‍ ഇല്ലാതാക്കാം. അതുപോലെ മുട്ടയുടെ മഞ്ഞക്കരു വസ്ത്രങ്ങളിലെ കറയെ നീക്കം ചെയ്യാൻ സഹായിക്കും.സോഡ ഉപയോഗിച്ചും വസ്ത്രങ്ങളിലെ കറ കളയാം. കറയുള്ള ഭാഗത്ത് സോഡ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
Post Your Comments