ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സുനാമിയായി ആഞ്ഞടിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ മതത്തിനും ജാതിക്കും അതീതമായി വോട്ട് ചെയ്യുമെന്ന് തങ്ങള്‍ക്കുറപ്പുണ്ട്. അത് സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റും. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ബിജെപി വോട്ടര്‍മാരെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കണം.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളുകയും സ്ത്രീകള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്തതാണെന്നും അമിത് ഷാ പറഞ്ഞു.ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗോരഖ്പൂരില്‍ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Post Your Comments