Cinema

നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം : ഒരാൾ അറസ്റ്റിൽ

പ്രമുഖ നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം ഒരാൾ അറസ്റ്റിൽ. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി നെടുമ്പാശേരി പോലീസ്. ഇന്നലെ രാത്രി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരുമ്പോയിരുന്നു ആക്രമണം. മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി മൊഴി നൽകി. കാറിൽ അതിക്രമിച്ച് കേറിയ ശേഷം തട്ടി കൊണ്ട് പോകാൻ ശ്രമിച്ചെന്നും, കാറിൽ വെച്ച് തന്നെ ശാരീരികമായി പലവട്ടം ഉപദ്രവിച്ചെന്നും നടി മൊഴി നൽകി

സംഭവുമായി ബന്ധപ്പെട്ട് നടിയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് മുഖ്യ സൂധാരനെന്ന് പോലീസ് പറഞ്ഞു. ചലച്ചിത്ര താരങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന ആളാണ് സുനില്‍. സുനിലിന്റെ നിദേശപ്രകാരമാണ് മാര്‍ട്ടിന്‍ നടിയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇതെന്ന്‍ സംശയിക്കുന്നതായി പോലീസ്പറഞ്ഞു.

shortlink

Post Your Comments


Back to top button