ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മോദിയുടെ പേര് ലോകത്തിന്റെ സുസ്തിരതയ്ക്കും പുരോഗതിക്കും നിലകൊളളാനായി ആഗോള സമൂഹം രൂപിക്കരിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്ന പോസ്റ്റിലാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബർഗ്ഗ് പരാമര്‍ശിച്ചിരിക്കുന്നത്.
മോദി മറ്റ് മന്ത്രിമാരോട് തങ്ങളുടെ മീറ്റിംഗുകളെപ്പറ്റിയുളള വിവരങ്ങളും ആശയങ്ങളും ഫെയ്സ്ബുക്കില്‍ പങ്കുവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. അതുവഴി ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉടനെ തന്നെ രേഖപ്പെടുത്താന്‍ സാധിക്കും. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ജനങ്ങളും തമ്മിലുളള അകലം കുറയ്ക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു.
പണ്ട് കാലത്ത് ടെലിവിഷന്‍ ജനങ്ങളുടെ പ്രധാന വാര്‍ത്താവിനിമയ മാര്‍ഗ്ഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ കർത്തവ്യം നിർവഹിക്കുന്നത് സമുഹ മാധ്യമങ്ങളാണ്. അതിര്‍ത്തികള്‍ മറന്ന് ആഗോള സമൂഹം എന്ന ആശയം മാനവീകതയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും ഇതിനായി ഫേസ്ബുക്ക് എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments