നികുതി വെട്ടിപ്പ് പ്രതികരണവുമായി സാനിയ മിർസ. “താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന്” സാനിയ മിർസ. സേവന നികുതി അധികൃതരുടെ നോട്ടീസിനു നൽകിയ മറുപടിയിലാണ് സാനിയ തന്റെ പ്രതികരണമറിയിച്ചത് .സാനിയ വിദേശത്തായിരിന്നതിനാൽ സാനിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റാണ് മറുപടി നൽകിയത്.
തെലുങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്ന പേരിലായിരുന്നു കേസ്. എന്നാൽ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനല്ല പണം ലഭിച്ചതെന്നും പരീശിലനത്തിനു സർക്കാർ അനുവദിച്ച ഇൻസെന്റീവ് എന്നായിരുന്നു സാനിയയുടെ മറുപടി.ഇതു സംബന്ധിച്ച രേഖകളും സാനിയക്കുവേണ്ടി അവരുടെ പ്രതിനിധി സേവന നികുതി അധികൃതർക്കുമുന്നിൽ സമർപ്പിച്ചു.
സേവനനികുതി അടച്ചില്ലെന്ന പരാതിയില്‍ സേവന നികുതി വഭാഗം പ്രിന്‍സിപ്പല്‍ കമ്മീഷണർ സാനിയക്കെതിരേ നൽകിയ നോട്ടീസ് പ്രകാരം ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവന നികുതിയും അതിന്റെ പിഴയുമടക്കം 20 ലക്ഷം രൂപ അടയ്ക്കണം.
Post Your Comments