TennisSports

നികുതി വെട്ടിപ്പ് ; പ്രതികരണവുമായി സാനിയ മിർസ

നികുതി വെട്ടിപ്പ് പ്രതികരണവുമായി സാനിയ മിർസ. “താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന്” സാനിയ മിർസ. സേ​വ​ന നി​കു​തി അ​ധി​കൃ​ത​രു​ടെ നോ​ട്ടീ​സി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് സാ​നി​യ തന്റെ പ്രതികരണമറിയിച്ചത് .സാ​നി​യ വി​ദേ​ശ​ത്താ​യി​രി​​ന്ന​തി​നാ​ൽ‌ സാനിയയുടെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​ന്‍റെ ബ്രാ​ന്‍​ഡ്‌ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​യാ​യ​തി​ന്‌ പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച ഒ​രു കോ​ടി രൂ​പ​യ്‌​ക്ക്‌ നി​കു​തി അ​ട​ച്ചി​ല്ലെ​ന്ന പേരിലായിരുന്നു കേസ്. എ​ന്നാ​ൽ ബ്രാ​ന്‍​ഡ്‌ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​യാ​യ​തി​ന​ല്ല പ​ണം ല​ഭി​ച്ച​തെ​ന്നും പ​രീ​ശി​ല​ന​ത്തിനു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ൻ​സെ​ന്‍റീ​വ് എന്നായിരുന്നു സാനിയയുടെ മറുപടി.ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും സാ​നി​യ​ക്കു​വേ​ണ്ടി അ​വ​രു​ടെ പ്ര​തി​നി​ധി സേ​വ​ന നി​കു​തി അ​ധി​കൃ​ത​ർ​ക്കു​മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു.

സേ​വ​ന​നി​കു​തി അ​ട​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ സേ​വ​ന നി​കു​തി വ​ഭാ​ഗം പ്രി​ന്‍​സി​പ്പ​ല്‍ ക​മ്മീഷ​ണർ സാ​നി​യ​ക്കെ​തി​രേ നൽകിയ നോട്ടീസ് പ്രകാരം ബ്രാ​ന്‍​ഡ്‌ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​യാ​യ​തി​ന്‌ പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ 15% സേ​വ​ന നി​കു​തി​യും അ​തി​ന്‍റെ പി​ഴ​യു​മ​ട​ക്കം 20 ല​ക്ഷം രൂ​പ അ​ട​യ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button