News

ഞാനൊരു കള്ളിയല്ലെന്ന് : ശശികല

ബെംഗളൂരു: ബംഗളൂരു: ഏറനാളുകള്‍ ആഗ്രഹിച്ച് മുഖ്യമന്ത്രിക്കസേര കൈവിട്ടു പോയത് എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ അസ്വസ്ഥയാക്കുന്നതായി പുതിയ വാര്‍ത്തകള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ ശശികല തന്റെ രോഷവും നിരാശയുമെല്ലാം പോലിസുകാര്‍ക്കു നേരെ പ്രയോഗിക്കുകയാണ്. താനൊരു ചെറിയ കള്ളിയല്ലെന്നും പോലിസ് ജീപ്പില്‍ കയറില്ലെന്നും ശശികല തുറന്നടിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.
തന്നെ കോടതി പരിസരത്തു നിന്ന് അല്പ്പം അകലെയുള്ള ജയിലിലേക്ക് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസുകാരോട് അവര്‍ കയര്‍ത്തു.ഞാന്‍ ഒരു ചെറിയ കള്ളിയല്ല, ഞാന്‍ പോലീസ് ജീപ്പില്‍ കയറില്ല. ഞാന്‍ ജയിലില്‍ പോകാം, പക്ഷെ ഒരു കുറ്റവാളിയെപ്പോലെ തുറന്ന പോലീസ് ജീപ്പില്‍ ഇരിക്കില്ല. അവര്‍ പറഞ്ഞു. തുടര്‍ന്ന് നടന്നാണ് അവര്‍ ജയിലിലേക്ക് പോയത്.
മുന്‍പ് ജയലളിതക്ക് ഒപ്പം ജയിലില്‍ കിടന്ന സമയത്ത് സകല സൗകര്യങ്ങളും ലഭിച്ചിരുന്നു. അവ കിട്ടുമെന്നാണ് കരുതിയത്. ഒന്നും ലഭിക്കാത്തതിന്റെ നിരാശ അവര്‍ക്കുണ്ട്.
മുറിയില്‍ കൂട്ടു പ്രതി ഇളവരശിയുമുണ്ട്. അവരോട് ഇടയ്ക്ക് വല്ലതും പറയും. കൂടുതല്‍ സമയവും മൂകായായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button