NewsInternational

ഇന്ത്യ-വിരുദ്ധ ഭീകരര്‍ക്ക് പാകിസ്ഥാന്റെ അകമഴിഞ്ഞ സഹായം : മതപഠന കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നത് ഭീകരവാദം

ന്യൂഡല്‍ഹി: പാക്ക് നഗരമായ കറാച്ചി ഇന്ത്യാ വിരുദ്ധ ഭീകരരുടെ തലസ്ഥാനമാകുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പാക്ക് സൈന്യത്തിന്റെ പിന്തുണ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പാക്കിസ്ഥാന്റെ തുറമുഖ നഗരമായ കറാച്ചിയിലെ മതപഠന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നതായാണ് സൂചന. ലഷ്‌കറെ തോയിബ, ജമാ-അത്ത് ഉദ്ദവ, ജയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ കറാച്ചിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.
പാക്ക് ഭരണകൂടത്തിന്റെ മൗനാനുവാദവും സൈന്യത്തിന്റെ പിന്തുണയും ഭീകരസംഘടനകള്‍ തഴച്ച് കറാച്ചിയുടെ മണ്ണില്‍ വളരാന്‍ കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടില്‍ നഗരത്തിന് ‘പ്രഷര്‍ കുക്കര്‍’ എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യാ- പാക്ക് പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ ഭീകര സംഘടനകള്‍ ഇവിടെ താവളമൊരുക്കി പാക്ക് റോഞ്ചേഴ്‌സിനൊപ്പം നീക്കം നടത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button