USA

കുടിയേറ്റ വിലക്ക് : വീണ്ടും പുതിയ നിയമവുമായി ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിന് പകരം പഴുതടച്ച പുതിയ നിയമം കൊണ്ടുവരുന്നതിനാണ് ട്രംപിന്റെ നീക്കം.
കുടിയേറ്റ വിലക്ക് താത്കാലികമായി തടഞ്ഞ ജഡ്ജിമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ നിയമം കൊണ്ടുവരികയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പഴുതടച്ച നിയമം അടുത്തയാഴ്ചതന്നെ കൊണ്ടുവരും.ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജനവരി ഏഴിലെ ഉത്തരവ് വ്യാപക എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

ഉത്തരവ് വിവിധ വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്ടിച്ചു. സിറിയയും ഇറാനും അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരയാണ് ട്രംപ് ഭരണകൂടം കുടിയേറ്റ വിലക്കേര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button