![](/wp-content/uploads/2016/04/drought11.jpg)
മലയാളികൾ സൂക്ഷിക്കുക കേരളം ചൂടാകുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളം കടക്കുന്നത് കനത്ത ചൂടിലേക്ക്. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളിൽ അന്തരീക്ഷതാപനില പതിവിലും അഞ്ചുഡിഗ്രിവരെ ഉയർന്ന നിലയിലാണ്. അതിനാൽ ഇത്തവണ താങ്ങാനാവാത്ത വേനലാണ് കേരളത്തിനായി കാത്തിരിക്കുന്നത്.
ജില്ലകളിലേക്ക് നോക്കുമ്പോൾ വ്യാഴാഴ്ച രാവിലെ എട്ടരവരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ആലപ്പുഴയും കോഴിക്കോടും കോട്ടയവുമാണ് ചൂടില്‍ മുന്നില്‍ നിൽക്കുന്നത്. കണക്കുകൾ പ്രകാരം ആലപ്പുഴയില്‍ 4.9 ഡിഗ്രിയും, കോഴിക്കോട്ട് 4.6 ഡിഗ്രിയും ചൂട് ഉയർന്നിട്ടുണ്ട്. 30 വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലാകെ ഒന്നര ഡിഗ്രിവരെ ചുടുകൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 40 ഡിഗ്രി രേഖപെടുത്തിയ പാലക്കാടിൽ ഇത്തവണ 34.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മേഘങ്ങളില്ലാത്ത ആകാശമായതിനാലാണ് സൂര്യരശ്മി നേരിട്ട് പതിക്കുന്നത്. കിഴക്കുനിന്നുള്ള ശക്തമായ വരണ്ട കാറ്റ് അന്തരീക്ഷത്തെയും വരണ്ടതാക്കുന്നു. ഈ കാറ്റിന്റെ ശക്തികുറഞ്ഞാലെ കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് കരയിലേക്ക് കടക്കൂ. അതിനാൽ മാര്‍ച്ച് അവസാനം മഴ പ്രതീക്ഷിച്ചാല്‍മതിയെന്നും, അതും നേരിയതോതിലാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വിവിധ ജില്ലകളിലെ താപനില വ്യതിയാനം
# തിരുവനന്തപുരം- 35 ~ 2.3
# പുനലൂര്‍- 36 ~ 0.4
# ആലപ്പുഴ – 37.5 ~ 4.9
# കോട്ടയം – 37.2 ~ 3.6
# കൊച്ചി – 34 2
# കരിപ്പൂര്‍ – 36 ~ 2.4
# കോഴിക്കോട് – 37.2 ~ 4.6
# കണ്ണൂര്‍ – 35.2 ~ 1.6
Post Your Comments