ചികിത്സ പദ്ധതികൾ നിർത്തലാക്കുന്നു .കാരുണ്യ, സുകൃതം അടക്കം 9 സൗജന്യ ചികിത്സ പദ്ധതികൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. സൗജന്യ ചികിത്സ നൽകിയ വകയിൽ 900 കോടിയിലേറെ രൂപ കുടിശ്ശികയായി നിൽക്കുന്നു. 854.65 കോടി രൂപയാണ് കാരുണ്യ പദ്ധതിയുടെ മാത്രം കുടിശ്ശിക. സുകൃതം പദ്ധതിയിൽ കുടിശ്ശിക854 കോടി കവിഞ്ഞു.
അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വമ്പൻ പദ്ധതികളായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും സുകൃതവും. ഇവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്.
Post Your Comments