BusinessAutomobile

തീപിടുത്തം ; സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു

തീപിടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു. 2011 മുതൽ 2016 വരെ നിർമിച്ച ഏകദേശം 5900 അവന്റെഡോർ സൂപ്പർകാറുകളെയാണ് തിരിച്ചുവിളിച്ച് പരിശോധിക്കാൻ കമ്പനി ഒരുങ്ങുന്നത്. കൂടാതെ ഏകദേശം 26 കോടി രൂപ വിലയുള്ളതും, ലോകത്ത് 12 എണ്ണം മാത്രമുള്ള വേനേനോയും തിരിച്ച് വിളിക്കുന്നവയിൽ ഉൾപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളിയാണ് ഇപ്പോൾ കമ്പനി നടത്തിയിരിക്കുന്നത്.

1

എൻജിൻ ബേയിലെ തകരാറാണ് തീപിടുത്തത്തിന് കാരണമാകുന്നത് എന്നാണ് കമ്പനിയുടെ കണ്ടെത്തൽ . ഇന്ധനം ഫുൾടാങ്ക് നിറക്കുമ്പോളാണ് തീപിടിക്കാനുള്ള സാധ്യത കൂടുതലായി കാണുന്നത്. വാഹനത്തിലെ ചൂടുകൂടുമ്പോൾ നീരാവിയാകുന്ന ഇന്ധനം എക്സ്ഹോസ്റ്റിലെത്തിയാണ് തീ പിടിക്കുന്നത്. ഇത്തരത്തിൽ ഏഴ് തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിനാൽ തീപിടുത്തം ഒഴിവാക്കാനായി തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ ഇവാപ്രേറ്റീവ് എമിഷൻ സിസ്റ്റത്തിന്റെ ഘടകങ്ങൾ മാറ്റി നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

2

ലംബോര്‍ഗിനിയുടെ ആഗോളതലത്തിലെ 132 ഡീലർഷിപ്പുകള്‍ വഴിയായിരിക്കും തിരിച്ചുവിളി നടത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 3,245 യൂണിറ്റ് എന്ന റെക്കോഡ് വിൽപ്പന ലംബോര്‍ഗിനി നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button