India

ദളിത് കുടുംബം വീടിനുള്ളിൽ ശൗചാലയം നിര്‍മ്മിച്ചു ; പിന്നീട് സംഭവിച്ചത്

വീടിനുള്ളിൽ ചെലവ് കൂടിയ ശൗചാലയം നിര്‍മ്മിച്ചതിന്റെ പേരിൽ ദളിത് കുടുംബത്തിനു ഊരുവിലക്ക്. മധ്യപ്രദേശിലെ ജബല്‍പൂര്‍ പ്രേംസാഗര്‍ കോളനി വാസിയായ സീതാറാം വന്‍ശങ്കറിന്റെ കുടുംബത്തിനാണു ഊരുവിലക്കു നേരിടേണ്ടി വന്നത്. “ഞങ്ങൾ ഇപ്പോൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ശൗചാലയം നിര്‍മ്മിക്കുന്നതു സമുദായാചരങ്ങള്‍ക്ക് എതിരാണെന്നും നാടുവിട്ട് പോയില്ലെങ്കില്‍ കൂടുതല്‍ പ്രത്യേഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും” എന്ന് സീതറാം പറഞ്ഞു.

കൂലിപ്പണിക്കാരായ സീതറാമിന് ഉന്നത പഠനം നടത്തുന്ന മൂന്നുമകളും ഒരു മകനും ഉണ്ട്. സമൂഹവിവേചനത്തിനെതിരെ സീതാറാമിന്റെ മകള്‍ ജില്ല ഭരണ കൂടത്തിനു പരാതി നല്‍കിട്ടുണ്ട്. അന്വേഷണത്തില്‍ പരാതി സത്യമാണ് എന്നു ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും എന്നും അഡീഷ്ണല്‍ കളക്ടര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button