ഉച്ചക്കഞ്ഞിയിൽ ചത്ത എലി സർക്കാർ സ്കൂളിലെ കുട്ടികൾ ആശുപത്രിയിൽ. ഡൽഹി ദിയോലി ഗവ. ബോയിസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിൽനിന്നും ഭക്ഷണം കഴിച്ച ഒൻപതു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദൻമോഹൻ മാളവ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ച ശേഷം അറിയിച്ചു.
Post Your Comments