KeralaNews

സഖാക്കളുടെ മെക്കിട്ടുകേറുന്നത് അങ്ങ് നിർത്തിയേക്ക് : മാപ്പ് പറഞ്ഞ് വൈറൽ വീഡിയോ താരം

യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയ യുവാവിന്റെ രണ്ടാമത്തെ വീഡിയോ പുറത്ത്. പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫ് എന്ന യുവാവാണ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ എസ്എഫ് ഐയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. തന്റെ പ്രസ്ഥാനത്തിന് തെറ്റ് പറ്റിയപ്പോള്‍ അത് ചൂണ്ടിക്കാട്ടാനാണ് താൻ ശ്രമിച്ചതെന്ന് നസീഹ് പറയുന്നു. മനസിലും സിരകളിലും ഓടുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളാണെന്നും അതിനാല്‍ താന്‍ ഭയപ്പെടുന്നില്ലെന്നും നസീഹ് ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button