ഗാന്ധിനഗര്‍: തന്നെ നശിപ്പിച്ച ഒരാളോട് ഒരു യുവതിക്ക് എന്താണ് തോന്നുക? വെറുപ്പും കൊല്ലാനുള്ള ദേഷ്യവുമല്ലേ ഉണ്ടാവുക. എന്നാല്‍, ഇവിടെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനോട് യുവതിക്ക് പ്രണയമാണ്. 18കാരിയെ സ്വീകരിക്കാന്‍ യുവാവിന്റെ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു.
ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. 24 ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭചിദ്രം നടത്തുന്നത് കീഴ്ക്കോടതി തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മേല്‍ക്കോടതിയെ സമീപിച്ചുവെങ്കിലും അതും നിരസിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഞെട്ടിച്ചുകൊണ്ടുള്ള ഈ ആവശ്യം പെണ്‍കുട്ടി മുന്നോട്ടുവച്ചത്.
തന്നെ ബലാത്സംഗം ചെയ്തയാളെ താന്‍ പ്രണയിക്കുന്നുവെന്നും അവരുടെ വീട്ടില്‍ ജീവിക്കാനും കുഞ്ഞിനെ പ്രസവിക്കാനും ആഗ്രഹിക്കുന്നു എന്നും പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.
Post Your Comments