IndiaNews

പണത്തിന് വേണ്ടി മാതാപിതാക്കൾ തന്നെ വിട്ടുകൊടുത്തു: ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

പണം സമ്പാദിക്കുന്നതിനായി തന്നെ മാതാപിതാക്കൾ സ്വമേധയാ ശാരീരിക ചൂഷണത്തിനായി വിട്ടുകൊടുത്തു എന്ന് 16 കാരിയായ പെൺകുട്ടിയുടെ തുറന്നു പറച്ചിൽ. വടക്കേ ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛന്റെ സുഹൃത്തിന്റെ ലൈംഗിക ആക്രണങ്ങൾക്ക് വിധേയയാകുമ്പോൾ അവൾക്ക് 12 വയസ് മാത്രമായിരുന്നു പ്രായം. വീട്ടിൽ ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും സന്തോഷത്തോടെ തന്നെയായിരുന്നു അവളുടെ ജീവിതം. ആയിടയ്ക്കാണ് അച്ഛന്റെ സുഹൃത്ത് വീട്ടിലെ സന്ദർകനാകുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ പണം നൽകി അയാൾ സഹായിക്കാറുണ്ടായിരുന്നു.പിന്നീടാണ് അച്ഛന്റെ സുഹൃത്തിന്റെ അതിരു കവിഞ്ഞ പെരുമാറ്റം അവളുടെ ശ്രദ്ധയിൽ പെട്ടത്.

പലദിവസങ്ങളിലും ഇത് തുടർന്നു. ഒടുവിൽ ഭയത്തോടു കൂടി അമ്മയോട് വിവരം പറഞ്ഞെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. തുടർന്നുള്ള ദിവസങ്ങളിൽ ശാരീരിക പീഡനത്തിന്റെ അളവ് വർദ്ധിച്ചു വന്നു. ഒരിക്കൽ വേദന സഹിക്കാനാവാതെ മരത്തടി കൊണ്ട് അവൾ അയാളെ ആക്രമിച്ചു. സംഭവം അറിഞ്ഞ മാതാപിതാക്കൾ അവളെ കൊണ്ട് അയാളുടെ കാലു പിടിച്ചു മാപ്പപേക്ഷിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് 16 വയസ്സ് വരെ ഇത്തരത്തിലുള്ള ലൈംഗീക ആക്രമണം തുടർന്ന് വന്നു. ഒരു ദിവസം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാതെ രക്തസ്രാവവുമായി കിടന്ന അവളെ നിവൃത്തിയില്ലാത്തതിനാൽ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. ലൈംഗീക അവയവത്തിലും ഗർഭപാത്രത്തിലും കുടലിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു അവൾ. ഇന്നും അവൾ മാതാപിതാക്കന്മാർക്ക് ഒപ്പമാണ് ജീവിക്കുന്നത്. തന്നെ പീഡിപ്പിച്ച ആൾ ക്യാൻസർ ബാധിച്ച് മരിച്ചു എന്നുള്ളത് മാത്രമാണ് അവൾക്ക് ഏറെ ആശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button