KeralaIndia

ഐഎസ് ബന്ധം ; മലയാളിയെ എൻഐഎ അറസ്റ്റ് ചെയ്തു

ഐഎസ് ബന്ധം മലയാളിയെ എൻഐഎ അറസ്റ്റ് ചെയ്തു . ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകി യതിനാലാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദീൻ പാറക്കടവത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലായത്.അബുദാബിയിൽനിന്ന് ചൊവ്വാഴ്ച വൈകിട്ട് ഡൽഹി ഇന്ദിഗാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൊയ്നുദീനെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒമർ അൽ ഹിന്ദി ഐഎസ് മൊഡ്യൂളിൽ സഹായം ചെയ്തിരുന്നെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button