ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് വീടുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ കൊല്ലത്താണ് അപകടമുണ്ടായത്.ക്രേവണ് സ്കൂളിന് സമീപം ഉപാസന നഗറിൽ പെരുമാൾ, സിറാജ് എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്. പൊട്ടിത്തെറി ഉണ്ടായ സമയം വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപെട്ടതിനാൽ വൻദുരന്തം ഒഴിവായി.
പെരുമാളിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്,പൊട്ടിത്തെറിച്ച സിലിണ്ടറിൽനിന്ന് വേഗത്തിൽ മുറിക്കുള്ളിൽ പടർന്ന തീ സമീപത്തെ സിറാജിന്റെ ടിൻഷീറ്റ് മേഞ്ഞ വീട്ടിലേക്ക് കൂടി പടർന്ന് പിടിക്കുകയായിരുന്നു. ഇരുവീടുകളിലേയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും പൂർണമായും കത്തിനശിച്ചു. പെരുമാളിന്റെ വീട്ടിലുണ്ടായിരുന്ന 25 പവനോളം വരുന്ന സ്വർണാഭരണങ്ങളും കറൻസിയും,വീടിനോട് ചേർന്നുള്ള മുറുക്ക് നിർമാണ ഷെഡും കത്തിനശിച്ചതായി പറയുന്നു.ചിന്നക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് രണ്ട് മണിക്കൂറത്തെ ശ്രമഫലമായാണ് തീകെടുത്തിയത്.
Post Your Comments